Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹോംഗാര്‍ഡുകളില്ലാത്തത് കാല്‍നടയാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു
05/01/2018

വൈക്കം: കോട്ടയം-എറണാകുളം റോഡിലെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളായ വരിക്കാംകുന്ന്, നീര്‍പ്പാറ മേഖലകളില്‍ ഹോംഗാര്‍ഡുകളില്ലാത്തത് കാല്‍നടയാത്രക്കാരെ കുഴപ്പത്തിലാക്കുന്നു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവേ വരിക്കാംകുന്നില്‍വെച്ച് ബൈക്ക് തട്ടി പരുക്കേറ്റ വൃദ്ധന്‍ ഇന്നലെ മരണമടഞ്ഞിരുന്നു. സാരമായി പരുക്കേറ്റ വരിക്കാംകുന്ന് തെനാര്‍വള്ളില്‍ ഗോപാലകൃഷ്ണന്‍ (73) ആണ് ചികിത്സയിലിരിക്കെ ഇന്നലെ മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഉള്‍പ്പെടെയുള്ളവ അമിതവേഗതയിലാണ് റോഡിലൂടെ പായുന്നത്. കാല്‍നട യാത്രക്കാരാണ് റോഡിന്റെ ഇരുവശങ്ങളിലേക്കും കടക്കുവാന്‍ ഏറെ ബുദ്ധിമുട്ടുന്നത്. നീര്‍പ്പാറയിലും വരിക്കാംകുന്നിലും ഹോംഗാര്‍ഡുകളെ നിയമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നില്ല. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന്റെ പരിധിയില്‍പെടുന്ന ഈ ഭാഗങ്ങളില്‍ രാവിലെയും വൈകുന്നേരവും വാഹനത്തിരക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. സ്‌ക്കൂള്‍ വാഹനം ഉള്‍പ്പെടെയുള്ളവ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ടാങ്കര്‍ ലോറികളുടെയുമെല്ലാം ഇടയിലൂടെ സഞ്ചരിക്കുന്നത് ഭയാശങ്കയോടെയാണ്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.