Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്ന സംഘത്തില്‍പ്പെട്ടവര്‍ പോലീസ് പിടിയില്‍
05/01/2018

വൈക്കം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്ന സംഘത്തില്‍പെട്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അയ്യര്‍കുളങ്ങര സ്വദേശികളായ രതീഷ് (25) സന്തോഷ് (25) എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. താഴ്ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ഇടയിലാണ് ജോലി വാഗ്ദാനം ചെയ്ത ഈ സംഘത്തിന്റെ പ്രവര്‍ത്തനം. വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് കാനഡയ്ക്ക് പോകുവാന്‍ സൗകര്യം ഒരുക്കാമെന്നും ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ ശമ്പളം കിട്ടുമെന്നു പറഞ്ഞു ഫോണ്‍ ചെയ്തു. പിന്നീടുള്ള ഫോണ്‍ സംസാരത്തില്‍ പെണ്‍കുട്ടിയോട് ലൈംഗിക ചുവയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ചോദ്യം ചെയ്തതശേഷം ഇവരെ വിട്ടയച്ചു.