ടോയ്ലറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം
05/01/2018
തലയോലപ്പറമ്പ്: റോട്ടറി ക്ലബ്ബ് തലയോലപ്പറമ്പ് മിഠായിക്കുന്നം എല്‍.പി സ്ക്കൂളില്‍ നിര്‍മിച്ചു നല്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു നിര്‍വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് പി.എസ് ഷിജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോട്ടറി അസി. ഗവര്‍ണര്‍ ഷൈന്‍ കുമാര്‍, അഡ്വ. ശ്രീകാന്ത് സോമന്, ഗിരീഷ് കുമാര്‍, കണ്ണന് കൂരാപ്പള്ളില്‍, ശാലിനി, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 30നകം ടോയ്ലറ്റ് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു സ്കൂളിന് താക്കോല്‍ കൈമാറുമെന്ന് റോട്ടറി ഭാരവാഹികള്‍ അറിയിച്ചു.