Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യചര്‍ച്ചയും വൈക്കം മുഹമ്മദ് ബഷീറിന്റെ 109-ാമത് ജന്മദിന ആഘോഷവും
04/01/2018

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സാഹിത്യ ചര്‍ച്ച വേദിയായ ബഷീര്‍ അമ്മ മലയാള സാഹിത്യ കൂട്ടായ്മയുടെ 51-ാമത് സാഹിത്യചര്‍ച്ചയും വൈക്കം മുഹമ്മദ് ബഷീറിന്റെ 109-ാമത് ജന്മദിന ആഘോഷവും ബഷീര്‍ കുടുംബസമ്മേതം താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തിന്റെ തിരുമുറ്റത്ത് വെച്ച് നടത്തുന്നു. മാര്‍ച്ച് 14 ഞായര്‍ വൈകിട്ട് 3ന് നടക്കുന്ന സാഹിത്യ ചര്‍ച്ചയില്‍ എം.മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍ എന്ന നോവലിനെ കുറിച്ച് എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ.യു.ഷംല പ്രബന്ധം അവതരിപ്പിക്കും. നോവലിസ്റ്റ് പി.സീമയുടെ അദ്ധ്യക്ഷതയില്‍ തലയോലപ്പറമ്പ് ഡി.ബി.കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ആര്‍.അനിത ചര്‍ച്ച ഉത്ഘാടനം ചെയ്യും. യുവ കവിയത്രി പ്രിത.എസ്.വടകര സ്വാഗതവും സി.മായദേവി നന്ദിയും പറയും. പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447400356, 9447869193 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.