Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ധവളപത്രം ഇറക്കണം
04/01/2018

വൈക്കം: കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ധവളപത്രം ഇറക്കി സ്ഥാപനത്തിന്റെ പൊതുസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്‍ വൈക്കം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാരും മാനേജ്‌മെന്റും യഥാര്‍ത്ഥചിത്രം മനസ്സിലാക്കാതെയാണ് പരിഷ്‌കാരങ്ങള്‍ പലതും നടപ്പിലാക്കിയിട്ടുള്ളത്. ഡ്രൈവര്‍മാരെ ശാരീരികമായും മാനസികമായും തളര്‍ത്തുന്ന പുതുക്കിയ ഡ്യൂട്ടി പാറ്റേണും ഷെഡ്യൂള്‍ പരിഷ്‌കരണവും പിന്‍വലിക്കണം. യൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സണ്ണി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എന്‍ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ എന്‍ സോമരാജന്‍, ജോസി ജേക്കബ്, വി എസ് ഷാജി, വി പി ബേബി, ഇ സി ആന്റണി, ടി ഷാജിമോന്‍, ജയിംസ് ജോസഫ്, എം പി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.