Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാന്താദേവി പുരസ്‌കാരം സുബ്രഹ്മണ്യന്‍ അമ്പാടിക്ക്
04/01/2018
സുബ്രഹ്മണ്യന്‍ അമ്പാടി

വൈക്കം: കോഴിക്കോട് ഫ്രെയിം 24 ഫിലിം സൊസൈറ്റിയുടെ 2017-ലെ 5-ാമത് ശാന്താദേവി പുരസ്‌കാരം സുബ്രഹ്മണ്യന്‍ അമ്പാടിക്ക് ലഭിച്ചു. വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ചെഴുതിയ 'കണ്‍മണിനീയെന്‍ കരം പിടിച്ചാല്‍' ഫീച്ചര്‍ അഭുമുഖത്തിനാണ് പുരസ്‌കാരം. 11ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ പ്രശസ്ത സിനിമാ, നാടക, സീരിയല്‍ നടിയായിരുന്ന ശാന്താദേവിയുടെ അനുസ്മരണ സമ്മേളന ചടങ്ങില്‍ വച്ച് ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും. തിരുവനന്തപുരം വയലാര്‍ സാംസ്‌ക്കാരിക വേദിയുടെ 2016-ലെ വയലാര്‍ സംഗീത-സാഹിത്യ പുരസ്‌ക്കാരവും, വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ 2016-ലെ എക്‌സലന്റസ് അവാര്‍ഡും, പരസ്പരം മാസികയുടെ എഴുത്തു പുരസ്‌ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.