Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭാകേന്ദ്രം ഉദ്ഘാടനം
04/01/2018

വൈക്കം: പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയില്‍ പ്രതിഭാകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഹാളില്‍ കൂടിയ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ബീനാ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എന്‍ നടേശന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കവിതാറെജി, വാര്‍ഡ് മെമ്പര്‍ എസ് ബിജു, ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ, പി ടി എ പ്രസിഡന്റ് ഗീതാ പ്രകാശന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടി കെ സുവര്‍ണ്ണന്‍, ഹെഡ്മാസ്റ്റര്‍ എം വി ഷാജി, മുന്‍ ഹെഡ്മാസ്റ്റര്‍ എന്‍ കെ ലാലപ്പന്‍, ഡോ. അജയകുമാര്‍ എം എസ്, ഗ്രന്ഥശാല സെക്രട്ടറി വി ജതിന്‍, വിദ്യാവോളന്റിയര്‍ അഖില ജി നാഥ്, ടി വി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.