Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുസ്തക പ്രകാശനം
04/01/2018
ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാഷ് നിര്‍വ്വഹിക്കുന്നു

വൈക്കം: അനുഭവങ്ങളില്‍ നിന്ന് ജീവിതം നെയ്യ്‌തെടുക്കുന്നവര്‍ക്ക് ജീവിതാടിത്തറയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതത്തില്‍ പൊരുതി മുന്നേറാന്‍ ഈ അനുഭവങ്ങള്‍ അവരെ പ്രാപ്തരാക്കുന്നുവെന്നും പുതിയ തലമുറ ഇത്തരം അനുഭവങ്ങളാണ് ആര്‍ജ്ജിക്കേണ്ടതെന്നും സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാഷ്. പ്രതികൂല സാഹചര്യങ്ങളില്‍ പൊരുതി മുന്നേറിയവരുടെ അനുഭവ സമാഹാരമായ ബി പോസിറ്റീവ് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മേല്‍ ആദ്യപ്രതി ഏറ്റുവാങ്ങി. എഴുത്തുകാരി ജിജി ജോഗി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്‍ സുരേഷ് കൃഷ്ണന്‍, കവിയും ഗാനരചയിതാവുമായ അജീഷ്ദാസന്‍, കഥാകൃത്ത് രാജ് കാഞ്ഞിരമറ്റം, വി നന്ദുലാല്‍, സി ബി ജയപ്രകാശ്, ജലജ മാത്യൂ എന്നിവര്‍ സംസാരിച്ചു.