Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകാശനം ചെയ്തു.
03/01/2018
തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സമിതി പ്രസിദ്ധീകരിച്ച ബേബി ടി.കുര്യന്റെ 'ചോറ്' എന്ന പുസ്തകത്തിന്റെ പ്രകാശനം വൈക്കം ഡി വൈ എസ് പി കെ സുഭാഷ് നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: ബഷീര്‍ സ്മാരക സമിതി പ്രസിദ്ധികരിച്ച ബേബി ടി കുര്യന്റെ 'ചോറ്' എന്ന കഥാസമാഹാരം ഗാനരചയിതാവും വൈക്കം ഡി വൈ എസ് പിയുമായ കെ സുഭാഷ് പ്രകാശനം ചെയ്തു. മുദ്ര സാംസ്‌കാരിക സെന്റര്‍ പ്രസിഡന്റ് ടി എം മരങ്ങോലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഷീര്‍ കഥാപാത്രങ്ങളായ ഖദീജ, സെയ്തുമുഹമ്മദ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കെ എസ് ഇന്ദു പുസ്തകം പരിചയപ്പെടുത്തി. ഡോ. വി ടി ജലജകുമാരി. മോഹന്‍ ഡി ബാബു, ഫാ. ജോണ്‍ പുതുവ, ജോര്‍ജ്ജ് ജേക്കബ്, പ്രൊഫ. ടി ഡി മാത്യു, പി ജി ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് ബേബി ടി കുര്യന്‍ മറുപടി പ്രസംഗം നടത്തി.