Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തറേപ്പറമ്പ്-പറപ്പള്ളി റോഡ് ഗതാഗതയോഗ്യമാക്കണം
03/01/2018

വൈക്കം: തലയാഴം പഞ്ചായത്തിലെ ഒന്‍പത്, പത്ത് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന തറേപ്പറമ്പ്-പറപ്പള്ളി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈക്കം-വെച്ചൂര്‍ റോഡിനു സമാന്തരമായി 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച റോഡാണിത്. പറപ്പള്ളി മുതല്‍ തോട്ടാപ്പള്ളി ജങ്ഷന്‍ വരെ നീണ്ടുകിടക്കുന്ന റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം തകര്‍ന്നുകിടക്കുന്നതിനാല്‍ കാല്‍നട യാത്രപോലും ദുഷ്‌കരമായിരിക്കുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍എം.എല്‍.എ കെ.അജിത്തിന്റെ ആസ്തിവികസനഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് മെറ്റലിങ് നടത്തിയ ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. ഈ സാഹചര്യത്തില്‍ മെറ്റലിങ് പൂര്‍ണമായി ഇളകി നാശോന്മുഖമാകുന്നതിനുമുന്‍പുതന്നെ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് സി.കെ ആശ എം.എല്‍.എയ്ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.