മാതൃദിനം ആഘോഷിച്ചു
03/01/2018
വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ വൈക്കത്ത് നടത്തിയ മാതൃദിനാഘോഷം പിന്നണിഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ മാതൃദിനം ആഘോഷിച്ചു. വലിയകവല ധര്മശാസ്താക്ഷേത്രസന്നിധിയില് നടന്ന ആഘോഷപരിപാടികള്‍ പിന്നണിഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. രാധാമണി ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ മാതൃശക്തി സംസ്ഥാനസമിതി അംഗം ഈശ്വരി ചന്ദ്രമോഹന് തിരുവാതിര സന്ദേശം നല്കി. വി.എച്ച്.പി സല്‍സംഗ് പ്രമുഖ് കെ.എസ് ഓമനക്കുട്ടന് മുഖ്യപ്രഭാഷണം നടത്തി. കെ.ജി ലക്ഷ്മണന്, എസ്.എന്‍.വി വിജയകുമാര്‍, എസ്.അരവിന്ദാക്ഷന്, രുഗ്മിണി, കുശലകുമാരി, ആശാ രാജേന്ദ്രന്, അംബികാ തമ്പി, ധനലക്ഷ്മി, അമ്പിളി റെജി, ആശാ മനോജ്, രമണി കുട്ടപ്പന് എന്നിവര്‍ പ്രസംഗിച്ചു.