Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ ടീച്ചേഴ്‌സ് ട്രയിനിംഗ് കോഴ്‌സ്
02/01/2018
സഹൃദയയില്‍ ആരംഭിച്ച യോഗ ടി ടി സി കോഴ്‌സിന്റെ ഉദ്ഘാടനം കെ പി മോഹന്‍ദാസ് നിര്‍വഹിക്കുന്നു.

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ആരോഗ്യവിഭാഗമായ നൈവേദ്യയുടെ ആഭിമുഖ്യത്തില്‍ യോഗ ടീച്ചേഴ്‌സ് ട്രയിനിംഗ് കോഴ്‌സിനു തുടക്കമായി. സഹൃദയ ഓഡിറ്റോറിയത്തില്‍ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശാന്തിയോഗ സെന്റര്‍ ഡയറക്ടറും യോഗാചാര്യനുമായ കെ പി മോഹന്‍ദാസ് കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗ പരിശീലകരായ ഫാ. പീറ്റര്‍ തിരുതനത്തില്‍, നിധീഷ് ജെ നിധീരി, അഭിലാഷ് ഗിരിഷ്, ഷെല്‍ജി കെ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.യോഗ അലയന്‍സ് ഇന്റര്‍നാഷണലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന, 200 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഈ കോഴ്‌സ് വിദേശത്തും സ്വദേശത്തും അംഗീകൃതവും ഏറെ ജോലി സാധ്യതകള്‍ ഉള്ളതുമാണെന്ന് ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി അറിയിച്ചു.