Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നരേന്ദ്ര പ്രസാദ് സ്മാരക നാടക പരിശീലന കേന്ദ്രം ഏകദിന നാടക ശില്‍പ്പശാല സംഘടിപ്പിച്ചു
16/01/2016

നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ഏകദിന നാടക പരിശീലന ശില്‍പ്പശാല വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രാജുമോന്‍.ററി. മാവുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വൈക്കം നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സ്വാഗത പ്രസംഗം പാര്‍വ്വതി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. നാടക പരിശീലന ശില്‍പ്പശാലയുടെ മുഖ്യ പരിശീലകന്‍ പ്രേം വിനായക് നാടക പരിശീലനവും സ്‌ക്രിപ്റ്റ് രചന പരിശീലനവും നല്‍കി. നാടക പരിശീലന കേന്ദ്രം ഡയറക്ടര്‍ അശോക് അലക്‌സ് ഫിലിപ്പ്, കോളേജ് ഐ.ക്യൂ.സി കോഡിനേററര്‍ ഡോ.ടോമി ജോസഫ് എന്നിവര്‍ ശില്‍പ്പശാലയ്ക്ക് ആശംസകള്‍ നേര്‍ന്നു. കോജേജ് ചെയര്‍പേഴ്‌സണ്‍ വാണി രവീന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.