Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാസ്റ്റര്‍ ഓഫ് പാരിസിനെ കുഴച്ച് ശില്‍പങ്ങളാക്കുന്ന മോള്‍ഡിംഗ്
14/11/2015
മോള്‍ഡിംഗ് മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭരണങ്ങാനം സെന്റ് മേരീസ് സ്‌ക്കൂളിലെ എബിന്‍ രാജു
വൈക്കത്ത് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസിനെ കുഴച്ച് ശില്‍പങ്ങളാക്കുന്ന മോള്‍ഡിംഗ് മത്സരത്തില്‍ ഭരണങ്ങാനത്തുകാരുടെ മുന്നേററമായിരുന്നു. ഭരണങ്ങാനം സെന്റ് മേരീസ് സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജോയിഷും പത്താം ക്ലാസ് വിദ്യാര്‍ത്ഥി എബിന്‍രാജുമാണ് മികവുററ പ്രകടനം കൊണ്ട് ശ്രദ്ധേയരായത്. ബുദ്ധനും ശിവനും ശ്രീകൃഷ്ണനുമെല്ലാം ഇവരുടെ കരവിരുതില്‍ വിരിഞ്ഞു. മൂന്ന് ദിവസമായി വൈക്കത്തു നടന്ന റവന്യു ജില്ലാ ശാസ്ത്ര മേളകളില്‍ നല്ല ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മൂന്ന് സ്‌ക്കൂളുകളിലായി നടന്ന മത്സരം വീക്ഷിക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കാണികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ സംഘാടകസമിതിയും കുട്ടിപ്പോലിസുമെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു.