Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ യോഗം
02/01/2018


തലയോലപ്പറമ്പ്: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തലയോലപ്പറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡയാലിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി ജനകീയ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ രാജുവിന്റെ അധ്യക്ഷതയില്‍ ആശുപത്രിയില്‍ കൂടിയ യോഗത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് തുളസി മധുസൂദനന്‍, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, തലയോലപ്പറമ്പ് സെന്റ്‌ജോര്‍ജ് പള്ളിവികാരി ഫാ. ജോണ്‍ പുതുവ, തലയോലപ്പറമ്പ് ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ റഹിം മുസ്‌ലിയാര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍ സുധര്‍മന്‍, കെ.എ തോമസ്, പത്മചന്ദ്രന്‍, സി.എന്‍ സന്തോഷ്, സി.ആര്‍ പ്രമോദ്, സരോജനി തങ്കപ്പന്‍, കെ.എ ഉത്തമന്‍, ബി.ഡി.ഒ ജോസ് പ്രകാശ്, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 15 അംഗ കമ്മിറ്റി രൂപീകരിച്ച് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുന്നതിന് തീരുമാനിച്ചു. മൂന്നു കോടി രൂപ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ചാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്.