Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാസമാജത്തിന്റെ വാര്‍ഷികം
02/01/2018
വടയാര്‍ ദേവീവിലാസം എന്‍.എസ്.എസ് കരയോഗത്തിലെ വനിതാസമാജം വാര്‍ഷികം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വടയാര്‍ ദേവീവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 658-ാം നമ്പര്‍ വനിതാസമാജത്തിന്റെ വാര്‍ഷികം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് വിലാസിനിയമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ വനിതായൂണിയന്‍ പ്രസിഡന്റ് ശ്രീലേഖാ മണിലാല്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന അംഗമായ രുഗ്മിണിയമ്മ ലക്ഷ്മീഭവനത്തെ ചടങ്ങില്‍ ആദരിച്ചു. എന്‍.പി പ്രേംകുമാര്‍, എസ്.വി സുരേഷ്‌കുമാര്‍, എസ്.വിജയകുമാരി, ഉഷ തുണ്ടത്തില്‍, കെ.കെ ബേബി, ശ്രീദേവി കൊച്ചുതെരൂപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരവിജയികള്‍ക്ക് കരയോഗം പ്രസിഡന്റ് എം.അനില്‍കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ബാലസമാജം തെരഞ്ഞെടുപ്പും നടന്നു.