Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകടനം നടത്തി.
02/01/2018

വൈക്കം: അപ്രഖ്യാപിത ട്രഷറി നിരോധനത്തിനെതിരെയും പെന്‍ഷനുവേണ്ടി സമരം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് സബ് ട്രഷറിക്കുമുന്നില്‍ നടന്ന പ്രതിഷേധയോഗം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടവട്ടം ജയകുമാര്‍, പി.ഡി ഉണ്ണി, ടി.വി രാജീവന്‍, കെ.കെ രാജു, കെ.ഇ ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധപ്രകടനത്തിന് ടി.ആര്‍ രമേശന്‍, വി.കെ സോമനാഥന്‍, വി.മത്തായി, മാത്യു കുര്യാക്കോസ്, വര്‍ഗീസ് വാതപ്പള്ളി, പി.കെ മണിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.