Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദര്‍ശന തിരുന്നാള്‍
01/01/2018
വടയാര്‍ ഉണ്ണിമിശിഹ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ദിവ്യ ഉണ്ണിശോയുടെ തിരുസ്വരൂപം പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ ദിവ്യ ഉണ്ണീശോയുടെ ദര്‍ശന തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. മുല്ലപ്പൂ മാലകള്‍കൊണ്ട് അലങ്കരിച്ചാണ് ഉണ്ണീശോയുടെ തിരുസ്വരൂപം പ്രദക്ഷിണത്തിന് എഴുന്നള്ളിച്ചത്. പൊന്‍-വെള്ളി കുരിശുകള്‍, മുത്തുകുടകള്‍, വാദ്യമേളങ്ങള്‍, ദീപാലങ്കാരങ്ങള്‍ എന്നിവ പ്രദക്ഷിണത്തിന് മനോഹാരിതയേകി. വൈകിട്ട് നടന്ന പാട്ടുകൂര്‍ബ്ബാനയ്ക്ക് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യകാര്‍മികനായി. ഫാ. സാന്റോ കണ്ണമ്പുഴ, ഫാ. മാത്യു ചന്ദ്രന്‍ കുന്നേല്‍, ഫാ.വര്‍ഗ്ഗീസ് ഇടശ്ശേരി എന്നിവര്‍ സഹകാര്‍മികരായി. വടയാര്‍ ജംഗ്ഷനിലേയക്ക് പുറപ്പെട്ട പ്രദക്ഷിണത്തിന് വികാരി വര്‍ഗ്ഗീസ് ഇടശ്ശേരി, പോള്‍ അലക്‌സ് പാറശ്ശേരി, ജോസഫ് തോട്ടപ്പള്ളി, പ്രസുദേന്തി ജോജോ വെള്ളാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. തിങ്കളാഴ്ച്ച പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ചിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികനായി.