Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുലയൂട്ട് കേന്ദ്രത്തിന്റെ ഉദ്ഘാടനം
01/01/2018
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ വി ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി ഒ പി വിഭാഗത്തിന് നല്‍കിയ മുലയൂട്ട് കേന്ദ്രം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് വിശ്രമിക്കുവാനും മുലയൂട്ടാനും വി ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി ഒ പി വിഭാഗത്തിന് നല്‍കിയ മുലയൂട്ട് കേന്ദ്രം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആര്‍ ഹരിവര്‍മ്മ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി, ബിജു കണ്ണേഴത്ത്, സെക്രട്ടറി രാജീവ് സി നായര്‍, വി വി സത്യന്‍, മിനി, നൗഷാദ്, സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.