Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചരത്‌ന കീര്‍ത്തനാലാപനം
01/01/2018
വൈക്കത്തപ്പന്‍ സംഗീത സേവാ സംഘത്തിന്റെ തിരുവാതിര സംഗീത ഉത്സവത്തില്‍ തിങ്കളാഴ്ച രാവിലെ നടന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം

വൈക്കം: തമ്പുരു ശ്രുതിയുടെ സാന്ദ്രധ്വനിയില്‍ ലയിച്ച് ഉയര്‍ന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം ധനു മാസ തിരുവാതിരയില്‍ ഭക്തിയുടെ നിറവേകി. വൈക്കത്തപ്പന്‍ സംഗീത സേവാ സംഘത്തിന്റെ തിരുവാതിര സംഗീത ഉത്സവത്തിലാണ് പഞ്ചരത്‌ന കീര്‍ത്തനാലാപനം അരങ്ങേറിയത്. കലാമണ്ഡപത്തില്‍ അന്‍പതോളം കലാകാരന്മാരാണ് പഞ്ചരത്‌ന കൃതികള്‍ ആലപിച്ചത്. വൈക്കം വി എം രാജന്‍, ഗിരീഷ് വര്‍മ്മ, സാബു കോക്കാട്ട്, റെജി ടി വി പുരം, ജയലക്ഷ്മി, രാധിക ഗോപകുമാര്‍, വൈക്കം കണ്ണന്‍ എന്നിവരുടെ ആലാപനത്തിന് ശ്രീനിവാസറാവു ചെന്നൈ , നന്ദകുമാര്‍ വൈക്കം, മനോജ് വൈക്കം, വൈക്കം വാസുദേവന്‍ നായര്‍, വൈക്കം ഷൈന്‍ കുമാര്‍, വൈക്കം ശ്രീനി, വൈക്കം അജിത്ത്, വൈക്കം അനുരാഗ്, ഉത്തമന്‍ വൈക്കം എന്നിവരാണ് മേളമൊരുക്കിയത്.