Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടിളവയ്പ്പ് നടത്തി.
01/01/2018
ആശ്രമം സ്‌ക്കൂളില്‍ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ കട്ടിളവയ്പ്പ് കോര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌ക്കര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി പി അജിത്ത് എന്നിവര്‍ ചേര്‍ന്ന് നടത്തുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌ക്കൂളില്‍ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് വീട് വെച്ച് കൊടുക്കുന്നതിന്റെ രണ്ടാമത്തെ വീടിന്റെ കട്ടിളവയ്പ്പ് നടത്തി. നിര്‍മ്മാണ കമ്മിറ്റി ചീഫ് കോര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌ക്കര്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി പി അജിത്ത് എന്നിവരാണ് ചടങ്ങ് നടത്തിയത്. വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 600 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ ആറര ലക്ഷം രൂപ ചെലവിലാണ് വീട് നല്‍കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അനു വിലാസനനാണ് രണ്ടാമത്തെ വീട് നല്‍കുന്നത്. ഓരോ അദ്ധ്യായന വര്‍ഷവും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീതം വീട് നല്‍കും. 13 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. അദ്ധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, പി ടി എ, എന്‍ എസ് എസ് യൂണിറ്റ്, മാനേജ്‌മെന്റ്, ഉല്ലല ഓംങ്കാരേശ്വരം ദേവസ്വം, എസ് പി സി എന്നീ വിഭാഗങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ മാനേജര്‍ പി വി ബിനേഷ്, പ്രിന്‍സിപ്പല്‍മാരായ കെ വി പ്രദീപ് കുമാര്‍, പി ആര്‍ ബിജി, ചെയര്‍മാന്‍ ടി സുരേഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു, ഷാജി ടി കുരുവിള, മിനി വി അപ്പുക്കുട്ടന്‍, എ ജ്യോതി, ജാസ്മിന്‍, കെ ജി ബീന, സി പി വിനു മോഹന്‍, ഷാജി മാടയില്‍, എന്നിവര്‍ പങ്കെടുത്തു.