Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യണം
01/01/2018

വൈക്കം: ചെമ്മനത്തുകരയില്‍ വളര്‍ന്നു വരുന്ന സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യണമെന്ന് സി.പി.ഐ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. പുതുവത്സരാഘോഷങ്ങളുടെ മറവില്‍ ചെമ്മനത്തുകരയില്‍ സ്ഥാപിച്ചിരുന്ന സി.പി.ഐ-എ.ഐ.വൈ.എഫ് കൊടിമരം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. കൂടാതെ കൊയിലേഴത്ത് മോഹനന്റെ ചകിരി കത്തിക്കുകയും പ്രദേശത്തെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈക്കം പോലീസില്‍ പരാതി നല്‍കിയതായി സി.പി.ഐ ലോക്കല്‍ സെക്രട്ടറി എസ്.ബിജു പറഞ്ഞു.