Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ നേതൃത്വത്തില്‍ ടൂറിസം ഫെസ്റ്റ് ഫെബ്രുവരി 13 മുതല്‍ 15 വരെ നടക്കും.
16/01/2016
നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ടൂറിസം ഫെസ്റ്റിന്റെ സ്വാഗതസംഘ രൂപീകരണയോഗം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

നഗരസഭയുടെ നേതൃത്വത്തില്‍ ടൂറിസം ഫെസ്റ്റ് ഫെബ്രുവരി 13 മുതല്‍ 15 വരെ നടക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധാവതരണം നടത്തും. കലാ-സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, ഭക്ഷ്യമേള തുടങ്ങിയവ സംഘടിപ്പിക്കും. നഗരത്തിന്റെ വികനസപിരപ്രേഷ്യം രൂപപ്പെടുത്തുന്നതിനാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നത്. സത്യഗ്രഹസ്മാരക മന്ദിരത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് വിഷയാവതരണം നടത്തി. ഉത്തരവാദിത്വടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേററര്‍ കെ.രൂപേഷ്‌കുമാര്‍ രൂപരേഖ അവതരിപ്പിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, അംബരീഷ്, ജി.ശ്രീകുമാരന്‍ നായര്‍, പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ആര്‍.സന്തോഷ്, ബിജു കണ്ണേഴത്ത് എന്നിവര്‍ പ്രസംഗിച്ചു.