Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടിന്റെ ആദരം.
01/01/2018
എം.ജി യൂണിവേഴ്‌സിറ്റി എം.എസ്.സി സുവോളജി പരീക്ഷയില്‍ രണ്ടാം റാങ്കു നേടിയ അയന സുഗുണന് ഗ്രാമപഞ്ചായത്തംഗം കെ.ആര്‍ ഷൈലകുമാര്‍ ഉപഹാരം നല്‍കുന്നു.

വൈക്കം: മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച്, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ എം.എസ്.സി സുവോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അയന സുഗുണന് നാടിന്റെ ആദരം. അച്ചിനകം സല്യൂട്ട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ ക്ലബ്ബ് രക്ഷാധികാരിയും വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സോജി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം കെ.ആര്‍ ഷൈലകുമാര്‍ ഉപഹാരം സമ്മാനിച്ചു. ആര്‍പ്പുക്കര ഗ്രാമപഞ്ചായത്തംഗം അഡ്വ. ജോഷി, പി.കെ മണിലാല്‍, ഇ.എന്‍ ദാസപ്പന്‍, ധനേഷ് വിജയന്‍, സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.