Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടക സമിതി രൂപീകരണ സമ്മേളനം
01/01/2018
കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.പി.എം.എസ് സംസ്ഥാന സമ്മേളനം മേയ് രണ്ടാം വാരം വൈക്കത്ത് വെച്ച് നടത്തും. നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.പി.പി വാവ ബഡ്ജക്ട് അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളും 1001 പേരടങ്ങുന്ന സംഘാടക സമിതിയും രൂപീകരിച്ചു. വിളംബരജാഥകള്‍, ചരിത്ര പ്രദര്‍ശനം, സംവരണ സംരക്ഷണ സെമിനാര്‍, പ്രകടനം, പൊതുസമ്മേളനം എന്നിവയാണ് പരിപാടികള്‍. രാഷ്ട്രീയ സാമൂഹിക, സാമൂദായിക, സാംസ്‌കാരിക നായകന്‍ന്മാരെ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കും. എന്‍.കെ നീലകണ്ഠനെ മുഖ്യ രക്ഷാധികാരിയായും, എസ്.രാജപ്പനെ രക്ഷാധികാരിയായും, വി.സി തങ്കപ്പനെ ചെയര്‍മാനായും, കെ.രാജുവിനെ വൈസ് ചെയര്‍മാനായും, പി.അനില്‍കുമാറിനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു. കെ.രാജു, വി.ജയകുമാര്‍, പി.അനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.