Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ ധനസഹായം വിതരണം
01/01/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ എന്‍.എസ്.എസ് വിദ്യാഭ്യാസ ധനസഹായ വിതരണ സമ്മേളനം പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ 97 കരയോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍.എസ്.എസ് വിദ്യാഭ്യാസ ധനസഹായം വിതരണം ചയ്തു. കരയോഗം-വനിതാസമാജം - ബാലസമാജം എന്നീ വിഭാഗങ്ങള്‍ പങ്കെടുത്തു. ആദ്ധ്യാത്മിക വിജ്ഞാനസത്രത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലും വനിതാസമാജം നടത്തിയ പൂക്കള മത്സരവിജയികള്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു.യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, ശ്രീലേഖ മണിലാല്‍, എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.