Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
01/01/2018
ഇരുവൃക്കകളും തകരാറിലായ കെ.പി പ്രശോഭന്‍.

തലയോലപ്പറമ്പ്: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവാവ് വൃക്ക മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം തേടുന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യവുമായ വടയാര്‍ കുന്നിമംഗലത് കെ.പി പ്രശോഭന്‍ (40) ആണ് ഉദാരമതികളുടെ കനിവ് തേടുന്നത്. ഒരു വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുന്ന പ്രശോഭന്‍ ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡയാലിസിസ് നടത്തുകയാണ്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് യുവാവിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പോംവഴിയെന്ന് ഡോക്ടര്‍മാര്‍ ഇതിനകം നിര്‍ദ്ദേശിച്ചു കഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് ഏകദേശം 25 ലക്ഷത്തോളം രൂപ ചെലവുവരും. തുടര്‍ ചികിത്സയ്ക്ക് വേറെയും പണം ആവശ്യമാണ്. മാസങ്ങളായി നടത്തുന്ന നിരന്തരമായ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. സഹകാരിയും കഴിവുറ്റ സംഘാടകനും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗവുമായിരുന്ന പ്രശോഭന് മികച്ച പൊതുപ്രവര്‍ത്തകനെന്ന ഖ്യാതി മാത്രമാണ് ജീവിതത്തില്‍ സമ്പാദ്യമായി മിച്ചമുള്ളത്. നിര്‍ദ്ദന കുടുംബത്തിന്റെ ദുരവസ്ഥകണ്ട് സി.കെ ആശ എംഎല്‍എ, എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി കെ ഹരികുമാര്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രക്ഷാധികാരികളായും അഡ്വ. എന്‍.ചന്ദ്രബാബു ചെയര്‍മാനായും ഡോ. സി.എം കുസുമന്‍ കണ്‍വീനറായും വി.വി ലൂക്കോസ് ട്രഷറര്‍ ആയും നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. കെ.പി പ്രശോഭന്‍ ചികിത്സാ സഹായ നിധി എന്നപേരില്‍ കാനറാ ബാങ്കിന്റെ തലയോലപ്പറമ്പ് ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 2507101028175., ഐ.എഫ്.എസ്.സി കോഡ്: CNRB0002507.