Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മ്യതി സംഗമം സംഘടിപ്പിച്ചു
01/01/2018
വൈക്കം സത്യാഗ്രഹ സ്മാരക വളപ്പിലെ നെല്ലിമരച്ചുവട്ടില്‍ സംഘടിപ്പിച്ച സ്മ്യതി സംഗമം വിപ്ലവഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുരോഗമന കലാസാഹിത്യസംഘത്തിന്റെയും പി.ക്യഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയുടെ സംയുക്താഭിമുഖ്യത്തില്‍ പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്മ്യതി സംഗമം സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക വളപ്പിലെ നെല്ലി മരച്ചുവട്ടില്‍ നടത്തിയ സംഗമം വിപ്ലവ ഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 'നമുക്ക് ജാതിയില്ല വിളംബര ശതാബ്ദിയില്‍ നിന്നും പന്തിഭോജനത്തിന്റെ ശതാബ്ദിയിലേയ്ക്ക്' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പി.എ നൃപന്‍ദാസ് വിഷയം അവതരിപ്പിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിതനായ ജി.ജീവനെ സി.പി.എം ഏരിയാ സെക്രട്ടറി കെ അരുണന്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി സ്മ്യതി ദീപം തെളിയിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എന്‍ ചന്ദ്രബാബു, അഡ്വ. അംബരീഷ് ജി.വാസു, ഏരിയാ സെക്രട്ടറി കെ.സി കുമാരന്‍, കെ.ആര്‍ ബീന എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി സ്മ്യതി ലയവും ഫഌഷ് മൊബും അരങ്ങേറി.