Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഓഫീസിന്റെ പ്രധാന കവാടത്തിന്റെ ഗെയ്റ്റ് അടച്ച അധികാരികളുടെ നടപടി വിവാദത്തിലേക്ക്.
30/12/2017
വൈക്കം താലൂക്ക് ഓഫീസിന്റെ പ്രധാന ഗെയ്റ്റ് അടച്ച നിലയില്‍.

വൈക്കം: താലൂക്ക് ഓഫീസിന്റെ പ്രധാന കവാടത്തിന്റെ ഗെയ്റ്റ് അടച്ച അധികാരികളുടെ നടപടി വിവാദത്തിലേക്ക്. ഗെയ്റ്റ് അടച്ചതോടെ പെന്‍ഷന്‍ വാങ്ങാനെത്തുന്നവര്‍ പലരും ഇതുമൂലം ബുദ്ധിമുട്ടി. പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ട് കണ്ട് പെന്‍ഷന്‍ വാങ്ങാനെത്തിയ മുന്‍എം.എല്‍.എ പി.നാരായണന്‍ കാര്യം തിരക്കാന്‍ അധികാരികളുടെ മുന്നിലെത്തി. എന്നാല്‍ കൃത്യമായ മറുപടി ഇവര്‍ നല്‍കിയില്ല. സര്‍ക്കാര്‍ ഓഫീസുകളെല്ലാം സ്ഥിതി ചെയ്യുന്ന മിനി സിവില്‍ സ്റ്റേഷനിലാണ് അധികാരികളുടെ ധിക്കാരപരമായ ഈ നടപടി അരങ്ങേറിയത്. പ്രതിഷേധം അതിരുവിട്ടിട്ടും ഗെയ്റ്റ് തുറക്കുവാന്‍ ട്രഷറി അധികാരികള്‍ പോലും കൂട്ടാക്കിയില്ല. ആവശ്യക്കാര്‍ എങ്ങനെയെങ്കിലും ഇവിടെയെത്തി കാര്യങ്ങള്‍ നടത്തി പോകുമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. വരുംദിവസം ഗെയ്റ്റ് തുറക്കുവാന്‍ അധികാരികള്‍ കൂട്ടാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് താലൂക്ക് ഓഫീസ് പരിസരം സാക്ഷിയാകേണ്ടി വരും. വിഷയത്തില്‍ തഹസില്‍ദാര്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമന്നാണ് പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. വിഷയം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുന്‍എം.എല്‍.എ പി.നാരായണന്‍ അറിയിച്ചു.