Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുദ്ധജല സംവിധാനം ലഭ്യമാക്കണം
29/12/2017

വൈക്കം: വൈക്കം താലൂക്കിലെ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡിലെ വരിക്കാംകുന്നില്‍ 2002-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലും, 99-ാം നമ്പര്‍ അങ്കണവാടിയിലും ഗവണ്‍മെന്റ് പി എച്ച് സി സബ്‌സെന്ററിലും നാളിതുവരെയായിട്ടും ശുദ്ധജല വിതരണം ആരംഭിച്ചിട്ടില്ല. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഈ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ എടുത്തു കൊടുത്തിട്ടുണ്ടെങ്കിലും കടുത്തുരുത്തി വാട്ടര്‍ അതോറിട്ടിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെയും അനാസ്ഥമൂലമാണ് ഇവിടെ ശുദ്ധജലം ലഭ്യമാകാത്തതെന്നാണ് പൊതുജനാഭിപ്രായം. വേനല്‍ക്കാലമായാല്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന ഈ പ്രദേശത്ത് സമീപത്തുള്ള വീടുകളില്‍ നിന്ന് പോലും വെള്ളം ശേഖരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഇക്കാലയളവില്‍ ശുദ്ധജലം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് ഈ സ്ഥാപനങ്ങള്‍ക്കുള്ളത്. അതിനാല്‍ ഈ പ്രദേശത്ത് ഒരു പൊതുകിണര്‍ നിര്‍മ്മിച്ചു നല്‍കണമെന്ന് കെ വി തങ്കമണി ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു.