Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവാതിര ഉത്സവം
29/12/2017
പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് ക്ഷേത്രം തന്ത്രി പെരുമ്പളം കെ എസ് കാര്‍ത്തികേയന്‍ കൊടിയേറ്റുന്നു

വൈക്കം: പട്ടശ്ശേരി ഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് ക്ഷേത്രം തന്ത്രി പെരുമ്പളം കെ എസ് കാര്‍ത്തികേയന്‍ കൊടിയേറ്റി. മേല്‍ശാന്തി സുമേഷ് സഹകാര്‍മികനായി. കൊടിയേറ്റാനുള്ള കൊടിമരം രാവിലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനോടനുബന്ധിച്ച് താലപ്പൊലിയും നടത്തി. രാത്രി അന്നദാനവും നടന്നു. ക്ഷേത്രം പ്രസിഡന്റ് പി ഉണ്ണി പുത്തന്‍തറയില്‍, ഡി ഷൈന്‍മോന്‍, ലാലുമോന്‍ കുന്നത്ത്, ശശി വിരുത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 1ന് തിരുവാതിര ആറാട്ട് ഉത്സവം നടത്തും. കുംഭകുട ഘോഷയാത്ര, അന്നദാനം, ആറാട്ട്, വരവേല്‍പ്പ് എന്നിവ പ്രധാന ചടങ്ങുകളാണ്.