Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനാടകവും ഫഌഷ്‌മോബും
29/12/2017

വൈക്കം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി തലയോലപ്പറമ്പ് ബസ് സ്റ്റാന്റില്‍ അമ്മ അറിയാന്‍ എന്ന പേരില്‍ തെരുവുനാടകവും ഫഌഷ്‌മോബും നടത്തി. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ തുറന്നുകാട്ടിയ നാടകവും ലഹരിവിരുദ്ധ ഫഌഷ് മോബും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ അദ്ധ്യാപകരായ അനില്‍ പി വി, അനീഷ് എം വി തുടങ്ങിയവര്‍ പങ്കെടുത്തു.