Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണീ സ്വയംവര ഘോഷയാത്ര
29/12/2017
കാളിയമ്മനട ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണീസ്വയംവര ഘോഷയാത്ര

വൈക്കം: കാളിയമ്മനട ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ച് രുഗ്മിണീ സ്വയംവര ഘോഷയാത്ര നടത്തി. തെക്കേനട കണ്ണന്‍കുളങ്ങര ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും പട്ടുകുടകളും വേഷധാരികളായ പരിവാരങ്ങളും അകമ്പടി സേവിച്ചു. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ സ്വാമി പൂര്‍ണ്ണാനന്ദതീര്‍ത്ഥപാദര്‍, ജയലക്ഷ്മി വിജയകുമാര്‍, രാജശേഖരന്‍ ശ്രീശൈലം, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികരായി. സ്വയംവര സദ്യയും നടത്തി. വൈകിട്ട് ലളിതസഹസ്രനാമജപയജ്ഞം, മൂകാംബിക കുംഭകുട സമിതിയുടെ താലപ്പൊലി എന്നിവയും നടന്നു.