Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടന വൈഭവത്തിന്റെ മാറ്റുരച്ച് തിരുവാതിര മത്സരം.
29/12/2017
തിരുവാതിര ഉത്സവാഘോഷത്തിന്റെ ഭാഗമായി താലൂക്ക് എന്‍ എസ് എസ് വനിതായൂണിയന്‍ നടത്തിയ തിരുവാതിര മത്സരം വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നടന വൈഭവത്തിന്റെ മാറ്റുരച്ച് തിരുവാതിര മത്സരം. താലൂക്ക് എന്‍ എസ് എസ് വനിതായൂണിയന്റെ തിരുവാതിര ഉത്സവാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. സംഗീതലാസ്യലയതാളങ്ങളുടെ വിസ്മയമൊരുക്കി 18 ടീമുകള്‍ വേദിയില്‍ നിറഞ്ഞാടി. യൂണിയന്റെ കീഴിലുള്ള 98 കരയോഗങ്ങളിലെ വനിതകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ് കുമാര്‍, സെക്രട്ടറി കെ വി വേണുഗോപാല്‍, ഇന്ദിരാമണി, ദേവീ പാര്‍വ്വതി, ശ്രീദേവി ഉണ്ണികൃഷ്ണന്‍, മായ, ശോഭന കുമാരി, ലീലമ്മ, ഷിജി രാജീവ്, ഗീത എന്നിവര്‍ നേതൃത്വം നല്‍കി.