Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധീരതക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അനന്തുവിന് സമ്മാനമായി ഈരയില്‍ കടവില്‍ പാലം നിര്‍മിക്കുന്നതിന് ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ
16/01/2016

ധീരതക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അനന്തുവിന് സമ്മാനമായി ഈരയില്‍ കടവില്‍ പാലം നിര്‍മിക്കുന്നതിന് ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് കെ.അജിത്ത് എം.എല്‍.എ അറിയിച്ചു. വെച്ചൂര്‍ ഈരയില്‍ കടവില്‍ കുത്തൊഴുക്കില്‍പ്പെട്ട സഹപാഠിയെ രക്ഷിച്ചതിന് ധീരതക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായ വെച്ചൂര്‍ ദേവീവിലാസം ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന് സ്‌ക്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിലാണ് എം.എല്‍.എ പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം അനന്തു പഠിക്കുന്ന ദേവീവിലാസം സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് 10 ലക്ഷത്തോളം രൂപ ചെലവുവരുന്ന സ്മാര്‍ട്ട് ലാബും, ഹയര്‍ സെക്കന്ററി, യു.പി വിഭാഗങ്ങള്‍ക്ക് ഡിജിററല്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമും അനുവദിക്കുമെന്നും എം.എല്‍.എ പറഞ്ഞു. സ്‌ക്കൂളിലെ കായികാധ്യാപകനായ ഡോ. സാനുവാണ് അനന്തുവിനെ അനുഗമിക്കുന്നത്. ചരിത്രത്തിലാദ്യമായി ധീരതക്കുള്ള ദേശീയ പുരസ്‌കാരം വൈക്കത്തെത്തിച്ച അനന്തുവിന് അവാര്‍ഡ് വാങ്ങി തിരികെയെത്തുമ്പോള്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വെച്ചൂര്‍ യൂണിററ് അനന്തുവിനെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ നടരാജന്‍, ഹെഡ്മാസ്റ്റര്‍ ഷാജി, പി.ടി.എ വൈസ് പ്രസിഡന്റ് അറയ്ക്കല്‍ സുന്ദരന്‍, റിട്ട. എ.ഇ.ഒ വി.ശിവന്‍കുട്ടി, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് സെക്രട്ടറി പി.വി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.