Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുന്നാളിന് കൊടിയേറ്റി.
29/12/2017

വൈക്കം: വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ ദിവ്യഉണ്ണിശോയുടെ പെരുന്നാളിന് വികാരി ഫാ. വര്‍ഗ്ഗീസ് ഇടശ്ശേരി കൊടിയേറ്റി. ഫാ.ജോമോന്‍ തൈപ്പറമ്പില്‍, ഫാ. ബെന്നി ചെറുകോട്ടപ്പുറം എന്നിവര്‍ സഹകാര്‍മികരായി. അള്‍ത്താരയില്‍വെച്ച് വെഞ്ചരിച്ച കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിന് മുമ്പായി നടന്ന കുര്‍ബ്ബാനയ്ക്ക് ഫാ.തോമസ് മങ്ങാട്ട് കാര്‍മികനായി. വൈകിട്ട് ഇടവകാംഗങ്ങളുടെ കലാസന്ധ്യയും നടത്തി. പള്ളി ഭാരവാഹികളായ പോള്‍ അലക്‌സ് പാറശ്ശേരി, ജോസഫ് തോട്ടപ്പള്ളി, പ്രസുദേന്തി ജോജോ വെള്ളാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 1ന് പെരുന്നാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന തിരുനാള്‍ കുര്‍ബ്ബാനക്ക് ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികനാകും.