Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരാതി പരിഹാര അദാലത്ത്
29/12/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി, കെട്ടിട നമ്പര്‍ എന്നിവ സംബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് ഇന്ന് മുതല്‍ 31 വരെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കും. പിഴ പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ കെട്ടിടനികുതി അടക്കാനുള്ള മുഴുവന്‍ നികുതിദായകരും പഞ്ചായത്തില്‍ നേരിട്ടോ, ഓണ്‍ലൈന്‍ മുഖേനയോ നികുതി അടക്കണം. ഇനിയും നികുതി ഒഴിവാക്കാനുള്ള 60 ച. മീറ്ററില്‍ താഴെയുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കണമെന്നും സെക്രട്ടറി അറിയിച്ചു.

ഉദയനാപുരം: ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി/കെട്ടിട നമ്പര്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ക്കായി ഇന്നും നാളെയുമായി പഞ്ചായത്തില്‍ വച്ച് അദാലത്ത് നടത്തും. കെട്ടിട നികുതി കുടിശിക ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് പിഴപലിശ ഒഴിവാക്കിയിട്ടുള്ളതാണെന്നും പൊതുജനങ്ങള്‍ക്ക് നികുതി ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണെന്നും സെക്രട്ടറി അറിയിച്ചു.

മറവന്‍തുരുത്ത്: ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി/കെട്ടിട നമ്പര്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ ഇന്നും നാളെയുമായി പഞ്ചായത്തില്‍ നടത്തുന്ന അദാലത്തില്‍ പങ്കെടുത്ത് പരിഹരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിടനികുതി കുടിശ്ശിക ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്. നികുതി ഓണ്‍ലൈനായി അടക്കുന്നതിനും സൗകര്യം ഉണ്ട്.

വെള്ളൂര്‍: ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെയും കെട്ടിട നികുതി സംബന്ധിച്ചുമുള്ള ആക്ഷേപങ്ങള്‍ 30 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. 2018ല്‍ വസ്തു നികുതി പരിഷ്‌കരണം നടക്കുന്നതിനാല്‍ എല്ലാ നികുതിദായകരും നികുതി അടച്ച് രസീത് വാങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു.