വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ്
28/12/2017
താലൂക്ക് എന്‍.എസ്സ്.എസ്സ് യൂണിയന് യുവതി യുവാക്കള്‍ക്കായി നടത്തിയ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് യൂണിയന് പ്രസിഡന്റ് ഡോ.സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: താലൂക്ക് എന്‍.എസ്സ്.എസ്സ് യൂണിയന്റെയും എച്ച്.ആര് സെന്ററിന്റെയും നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ യുവതി യുവാക്കള്‍ക്കായി വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് നടത്തി. യൂണിയന് പ്രസിഡന്റ് ഡോ.സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്, എ.ശ്രീകല, പി.കൃഷ്ണന്കുട്ടിനായര്, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് പി.പ്രസാദ്, എന്‍.ജി ബാലചന്ദ്രന്, ഡോ.ഇ.എന്‍ ശിവദാസ്, പി.എന്‍ രാധാകൃഷ്ണന്, ഡോ.രാജീവ്, ശ്രീകുമാര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു.