Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം 31ന്
28/12/2017

ാട്ടകം സര്‍വ്വീസ് സഹകരണബാങ്കിന്റെ വാര്‍ഷിക പൊതുയോഗം 31ന് ഉച്ചയ്ക്ക് 2.30ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സി.കെ ആശ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മികച്ച സഹകാരി കെ.രാധാകൃഷ്ണനെയും, മികച്ച കര്‍ഷകരെയും, മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ആദരിക്കും. സെക്രട്ടറി എം.കുര്യന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍, ഗ്രാമപപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി. റജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മായാ ഷാജി, കെ.എന്‍ നടേശന്‍, ലീനമ്മ ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.എസ് മുരളീധരന്‍, ഷീജാ ബൈജു, മുന്‍ സെക്രട്ടറി കെ.ജി ലളിത, പി.ജെ സെബാസ്റ്റ്യന്‍, എം.എസ് ശിവജി, കെ.എ കാസ്‌ട്രോ എന്നിവര്‍ സംസാരിക്കും.