Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാധിരാജ ചട്ടമ്പിസ്വാമി മന്ദിരത്തിന്റെ ഉദ്ഘാടനം
28/12/2017
കുടവെച്ചൂര്‍ വടക്കുംഭാഗം 946-ാം നമ്പര്‍ എന്‍.എസ്സ്.എസ്സ് കരയോഗം നിര്‍മ്മിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമി മന്ദിരം യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വെക്കം: കുടവെച്ചൂര്‍ വടക്കുംഭാഗം 946-ാം നമ്പര്‍ എന്‍.എസ്സ്.എസ്സ് കരയോഗം നിര്‍മ്മിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമി മന്ദിരത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. കുടുംബസംഗമവും നടത്തി. കരയോഗം പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ 60 വയസ്സ് കഴിഞ്ഞ കരയോഗ അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ എന്റോവ്‌മെന്റ് വിതരണവും സമ്മാനദാനവും നടത്തി. കെ.മോഹനദാസ്, കെ.വേലായുധന്‍ നായര്‍, ഗോപിനാഥന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, സുമതിയമ്മ, യു.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.