Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമി ഇല്ലായ്മകള്‍ക്കുനടുവിലും ചരിത്രനേട്ടങ്ങള്‍ കൊയ്ത് മുന്നേററം തുടരുന്നു.
16/01/2016

വെള്ളൂര്‍ ഗ്രാമത്തിന്റെ അഭിമാനമായി മാറിയ മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമി ഇല്ലായ്മകള്‍ക്കുനടുവിലും ചരിത്രനേട്ടങ്ങള്‍ കൊയ്ത് മുന്നേററം തുടരുന്നു. അക്കാദമിയിലെ മിടുക്കികളായ ശ്രീവിദ്യയും മാളവികയും വ്യത്യസ്ത നേട്ടങ്ങള്‍ കൊയ്ത് ആവേശത്തിലാണ്. ഒറീസയിലെ കട്ടക്കിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് മാളവിക. 17ന് നടക്കുന്ന ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് മാളവികയ്ക്ക് സെലക്ഷന്‍ കിട്ടി. ജില്ലയില്‍ നിന്ന് സെലക്ഷന്‍ ലഭിച്ച ഏകതാരമാണ് കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മാളവിക. ഈ വര്‍ഷം നടന്ന കേരള സ്റ്റേററ് സീനിയര്‍ സ്‌ക്കൂള്‍ ഗെയിംസില്‍ റണ്ണറപ്പായിരുന്നു. ഗോവയില്‍ നടന്ന ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്റെ അഭിമാനമായിരുന്നു ശ്രീവിദ്യ. കേരളത്തിന്റെ സ്റ്റോപ്പര്‍ ബാക്കായും കളിക്കാനിറങ്ങി. കൂടാതെ ഫെബ്രുവരിയില്‍ സേലത്ത് നടക്കുന്ന ദേശീയ സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലും ഇടം നേടിയിട്ടുണ്ട്. 2015-16ല്‍ നടന്ന കേരള ടീമിലും സെലക്ഷന്‍ ലഭിച്ച ജില്ലയിലെ ഏകപ്രതിഭയാണ് കാരിക്കോട് ആര്‍.എഫ്.ജി.എം വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശ്രീവിദ്യ. ഇരുവരുടെയും നേട്ടങ്ങളുടെ ആവേശത്തിലാണ് വെള്ളൂര്‍ ഗ്രാമവും സ്‌പോര്‍ട്ട്‌സ് അക്കാദമിയും.