Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോഷക ധാന്യക്കിറ്റ് നല്‍കി.
28/12/2017

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 78 രോഗികള്‍ക്ക് ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് പോഷക ധാന്യക്കിറ്റ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അശ്വതി റ്റി.എം അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് ടോം സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ജി.ഐ സപ്ന വിഷയാവതരണം നടത്തി. ജയശ്രീ നന്ദകുമാര്‍, ലൈജു കുഞ്ഞുമോന്‍, ശ്രീദേവി ജയന്‍, ഷിബു, സതി മംഗളാനന്ദന്‍, മനോജ് കുമാര്‍, ശൈലകുമാര്‍ എന്നിവര്‍ സംസാരിച്ചു.