Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം
28/12/2017

വൈക്കം: സര്‍വ്വശിക്ഷാ അഭിയാന്റെയും ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ചെമ്മനത്തുകര കൈരളി ഗ്രന്ഥശാലയില്‍ ആരംഭിക്കുന്ന പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (30ന്) രാവിലെ 10ന് നടക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് ഇന്‍ ചാര്‍ജ്ജ് ബീനാമോഹന്‍ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ റ്റി.കെ സുവര്‍ണന്‍ ആമുഖ പ്രസംഗം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ നടേശന്‍ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം റവന്യു ജില്ലാ കലോത്സവത്തില്‍ സംസ്‌കൃത നാടകത്തില്‍ നല്ല നടനുള്ള സമ്മാനം നേടിയ അതുല്‍ രാജീവിനെയും ഹിന്ദി പദ്യപാരായണത്തില്‍ എഗ്രേഡും സംസ്‌കൃത അക്ഷരശ്ലോകം എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയ അനശ്വര പി.എയും ചടങ്ങില്‍ ആദരിക്കും. വിഷ്ണു ഉല്ലാസ്, എസ്.ബിജു, അഡ്വ. രമണന്‍ കടമ്പറ, ഗീതാ പ്രകാശന്‍, എന്‍.കെ ലാലപ്പന്‍, ഡോ. അജയകുമാര്‍ എം.എസ്, എം.വി ഷാജി എന്നിവര്‍ സംസാരിക്കും.