Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡുദാനവും കവിയരങ്ങും
28/12/2017
ചെമ്പ് കാട്ടിക്കുന്നിലെ പബ്ലിക്ക് ലൈബ്രറി നടത്തിയ വിദ്യാഭ്യാസ് അവാര്‍ഡ് ദാനവും, സമ്മേളനവും വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡുദാനവും കവിയരങ്ങും പൊതുസമ്മേളനവും വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.കെ പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ സുനില്‍, ജോഷി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ നാടക സിനിമ ഗാനരചയിതാവും കവിയുമായ വൈക്കം ഡി.വൈ.എസ്.പി കെ.സുബാഷിന് സ്വീകരണവും നല്കി. തുടര്‍ന്ന് നടന്ന കവിയരങ്ങ് ഡി.വൈ.എസ്.പി കെ.സുബാഷ് ഉദ്ഘാടനം ചെയ്തു. കവിയരങ്ങില്‍ മണര്‍കാട് ശശികുമാര്‍, കെ.ആര്‍ സുശീലന്‍, ദീപു ദാസ് കല്ലറ, ഗിരിജന്‍ ആചാരി തോന്നല്ലൂര്‍, മോഹന്‍ദാസ് ഗ്യാലക്‌സി, ഉത്തമന്‍ എഴുമാംതുരുത്ത്, ബേബി ശ്യാംകുമാര്‍ കാട്ടിക്കുന്ന്, കൃഷ്ണന്‍ ആചാരി കാട്ടിക്കുന്ന് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.