Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ പള്ളിയില്‍ ദര്‍ശന തിരുനാളിന് ഇന്ന് കൊടിയേറും
28/12/2017

തലയോലപ്പറമ്പ്: വടയാര്‍ പള്ളിയില്‍ അത്ഭുത ദിവ്യ ഉണ്ണീശോയുടെ ദര്‍ശന തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് ദിവ്യബലി, പ്രസംഗം എന്നിവ നടക്കും ഫാ. തോമസ് മങ്ങാട്ട് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളി വികാരി ഫാ. വര്‍ഗീസ് ഇടശ്ശേരി തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് കലാസന്ധ്യ. നാളെ രാവിലെ ഏഴിന് ഫാ. പോള്‍ ചിറ്റിനപ്പള്ളിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, 12 മണി ആരാധന, വൈകുന്നേരം ആറിന് ഫാ. ജോണ്‍ പുതുവയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം. 30ന് രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്, സ്‌നേഹവിരുന്ന്, വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ച, സാല്‍വെ ലദീഞ്ഞ്. 31ന് രാവിലെ എട്ടിന് വി. കുര്‍ബാന, വൈകുന്നേരം നാലിന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, തിരിവെഞ്ചരിപ്പ്, രൂപം വാഴ്ത്തല്‍, ഫാ. സാന്റോ കണ്ണമ്പുഴയുടെ കാര്‍മികത്വത്തില്‍ വേസ്പര, ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ പ്രസംഗം, തുടര്‍ന്ന് പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച, ആരാധന, വര്‍ഷാരംഭ പ്രാര്‍ത്ഥന, വി. കുര്‍ബാന. തിരുനാള്‍ ദിനമായ 2018 ജനുവരി ഒന്നിന് രാവിലെ ഏഴിന് വി. കുര്‍ബാന, 10ന് ചിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, വൈകുന്നേരം ഏഴിന് മെഗാ ഷോ, രാത്രി 9.30ന് രൂപം എടുത്തുവെയ്ക്കല്‍. മരിച്ചവരുടെ ഓര്‍മദിനമായ രണ്ടിന് രാവിലെ 6.30ന് വി. കുര്‍ബാന, സിമിത്തേരി സന്ദര്‍ശനം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ പള്ളി വികാരി ഫാ. വര്‍ഗീസ് ഇടശ്ശേരി, പ്രസുദേന്തി ജോജോ വെള്ളാനിക്കല്‍, പോള്‍ അലക്‌സ് പാറശ്ശേരി, ജോസഫ് തോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.