Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്രിദിന ക്രിസ്മസ് ക്യാമ്പ് സമാപിച്ചു
27/12/2017
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ് പി സി കുട്ടികള്‍ സമാഹരിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി വാസുവിനെ ഏല്‍പ്പിക്കുന്നു.

വൈക്കം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന തീരദേശ നിവാസികള്‍ക്ക് ഒരു കൈതാങ്ങായി വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ് പി സി കുട്ടികള്‍ മാതൃകയായി. അവധിക്കാല ത്രിദിന ക്രിസ്മസ് ക്യാമ്പിന്റെ സമാപന ദിവസം ഓഖി ദുരിതാശ്വാസ ഫണ്ട് എസ് പി സി കേഡറ്റുകള്‍ കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി വാസുവിന് കൈമാറി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ജില്ലാ പഞ്ചായത്തംഗം പി സുഗതന്‍ നിര്‍വ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് പി ആര്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി പി ഒ റ്റി പ്രസാദ് സ്വാഗതം പറഞ്ഞു. ജനമൈത്രി പോലീസ് ഡി ഐ ഷാജി, അദ്ധ്യാപകരായ സിനിമോള്‍ റ്റി, അഭിലാഷ് വി വി, എസ് പി സി കേഡറ്റ് ഹരിശങ്കര്‍, ഹെഡ്മിസ്ട്രസ് പ്രീതാ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.