Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം വാഴക്കാട് ഭഗത്സിംഗ് കലാവേദിയുടെ 36-ാമത് വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30, 31 തീയതികളില്‍
27/12/2017

വൈക്കം: തോട്ടകം വാഴക്കാട് ഭഗത്സിംഗ് കലാവേദിയുടെ 36-ാമത് വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 30, 31 തീയതികളില്‍ വാഴക്കാട് ഭഗത്സിംഗ് നഗറില്‍ നടക്കും. മെഡിക്കല്‍ ക്യാമ്പ്, കലാ-കായിക-മത്സരങ്ങള്‍, രചനാ മത്സരങ്ങള്‍, ക്വിസ് മത്സരം, ക്യാരംസ് മത്സരം, ചെസ് മത്സരം, നാടകം, സമാപന സമ്മേളനം, സമ്മാനദാനം, കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവ ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തും. 30ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ തലയാഴം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മായാഷാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീജ ബൈജു എന്നിവര്‍ സംസാരിക്കും. 31ന് വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍ ഉദ്ഘാടനം ചെയ്യും. കലാവേദി പ്രസിഡന്റ് ജിജിമോന്‍ ടി പി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അശ്വിന്‍ സി എസ് സ്വാഗതമാശംസിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുഷ്‌ക്കരന്‍, സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം ഡി ബാബുരാജ് എന്നിവര്‍ സംസാരിക്കും.