Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്‍ ചിറപ്പ് ഫെബ്രുവരി 19 മുതല്‍ 29 വരെ
16/01/2016

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടത്തിവരുന്ന വൈക്കത്തപ്പന്‍ ചിറപ്പ് ഫെബ്രുവരി 19 മുതല്‍ 29 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മാര്‍ച്ച് 1 നാണ് കുംഭാഷ്ടമി. മാര്‍ച്ച് 7ന് മഹാശിവരാത്രി. ദ്രവ്യകലശം ഉള്‍പ്പെടെയുള്ള അഭിഷേകങ്ങളും വിവിധ കാലപരിപാടികളും ഇതോടനുബന്ധിച്ച് നടത്തുവാന്‍ ക്ഷേത്രം ഉപദേശക സമിതി തീരുമാനിച്ചു. കുംഭാഷ്ടമി ദിവസമായ മാര്‍ച്ച് 1ന് ഏകാദശ രുദ്രജപവും അഭിഷേകവും ഉണ്ടായിരിക്കും. ചിറപ്പ്, കുംഭാഷ്ടമി, മഹാശിവരാത്രി മഹോത്സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനം ജനുവരി 10ന് ഞായറാഴ്ച വൈകിട്ട് 5.30ന് ക്ഷേത്രാങ്കണത്തില്‍ വച്ച് പ്രശസ്ത ഗായിക കെ.എസ്.ചിത്ര നിര്‍വ്വഹിച്ചു.