Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോഷക ധാന്യക്കിറ്റ് വിതരണം
27/12/2017

വൈക്കം: നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സാന്ത്വന പരിചരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വൈക്കം നഗരസഭ പ്രദേശത്തെ കാന്‍സര്‍ രോഗികള്‍ക്കായി പോഷക ധാന്യക്കിറ്റ് വിതരണം ചെയ്തു. നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തിയിരിക്കുന്ന പ്രോജക്ടിന്റെ ആദ്യഘട്ടവിതരണമാണ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ നായര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ നഗരസഭാദ്ധ്യക്ഷ ഇന്ദിരാദേവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരസമിതി അദ്ധ്യക്ഷന്‍ ബിജു വി കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷമാര്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, സല്‍ബി ശിവദാസ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി വി സത്യന്‍, കൗണ്‍സിലര്‍മാരായ എന്‍ അനില്‍ ബിശ്വാസ്, സംഗീത കെ പി, സുമ കുസുമന്‍, സിന്ധു സജീവന്‍, സൗദാമിനി എന്‍ കെ, ഷിബി സന്തോഷ്, ഷേര്‍ലി ജയപ്രകാശ് എന്നിവരും കിറ്റുകള്‍ വിതരണം ചെയ്തു. 48 രോഗികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി ഐ സപ്ന പദ്ധതി വിശദീകരണം നടത്തി.