Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി പി ഐ വെച്ചൂര്‍ ബ്രാഞ്ച് സമ്മേളനം
27/12/2017

വൈക്കം: സി പി ഐ വെച്ചൂര്‍ ബ്രാഞ്ച് സമ്മേളനം ചന്ദ്രന്‍ മാസ്റ്റര്‍ നഗറില്‍ നടത്തി. എം ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഇ ഡി ജയന്‍ നായര്‍, ഇ എന്‍ ദാസപ്പന്‍, പി എം സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂ മോഹനനെ സെക്രട്ടറിയായും, ശ്രീദേവി ജയനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ദിനം പ്രതി വാഹനത്തിരക്ക് കൂടി വരുന്ന വൈക്കം-വെച്ചൂര്‍ റോഡ് വീതികൂട്ടി പുനിര്‍മ്മാണം എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്നും, വെച്ചൂര്‍ ഈരയില്‍ പാലം അപകടാവസ്ഥയിലായതിനാല്‍ എത്രയും വേഗം പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്നും, വെച്ചൂര്‍-വേമ്പനാട് കായലോരങ്ങള്‍ കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു.